BBC Interview Controversy: K K Shailaja Replies To B gopalakrishnan
കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളം കൈവരിച്ച നേട്ടങ്ങളെ കുറിച്ച് ബിബിസി ചാനല്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. അതില്‍ മാഹിക്ക് പകരം ഗോവയെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നാക്കുപിഴയെ അന്ന് തൊട്ട്, ഒള്ള ചാനലായ ചാനല്‍ മുഴുവന്‍ ചെണ്ട കൊട്ടി ആഘോഷിക്കുകയാണ് ബി.ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍.